Tuesday, November 30, 2010
Monday, November 29, 2010
LITTLE WINNERS AND PROUD OF OUR SCHOOL
Saturday, November 27, 2010
പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിന് ചരിത്ര വിജയം.......
ഡിയർ ഫ്രണ്ട്സ്,........ ഈ കൊല്ലത്തെ സബ് ജില്ല ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിനു ഇരട്ട വിജയം, കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടന്ന സബ് ജില്ല ശാസ്ത്രമേളയിലെ ഐ.ടി. ഫെയറിൽ ചാമ്പ്യൻഷിപ്പും ,മാത്തമാറ്റിക്സ് ഫെയറിൽ റണ്ണേർസ് അപ്പും നേടിക്കൊണ്ട് നമ്മുടെ ചുണക്കുട്ടികൾ നമ്മുടെ പാമ്പുരുത്തിയുടെയും നമ്മുടെ സ്കൂളിന്റെയും പേര് വാനോളം ഉയർത്തിയ വിവരം നിങ്ങളെ ഏവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു,,,മുകളിലെ ഫോട്ടോയിലുള്ള അജ്മൽ.എം (ഏഴാം ക്ലാസ്സ്)ആണ് ഒന്നാം സ്ഥാനം നേടിയത്, ജോമെട്രിക്കൽ ചാർട്ട് വിഭാഗത്തിൽ അസീറ.എം മൂന്നാം സ്ഥാനവും നേടി...വിജയികളെ അനുമോദിക്കുവിൻ ആശിർവദിക്കുവിൻ.....
..........................ആശംസകളോടെ POF...............................
Friday, November 26, 2010
ഉപ ജില്ല ചാമ്പ്യന്മാര്‍

Thursday, November 25, 2010
സബ് ജില്ല ഐ ടി മേള, ഓവറോള്‍ ചാമ്പ്യന്‍ഷിപ് പാമ്പുരുത്തി സ്കൂളിന്
തളിപ്പറമ്പ സൗത്ത് സബ് ജില്ല ശാസ്ത്ര മേളയോടനുബന്ധിച്ചുള്ള ഐ ടി മേളയില്‍ പാമ്പുരുത്തി എ യു പി സ്കൂള്‍ ഒവരോല്‍ ചാമ്പ്യന്‍ഷിപ് നേടി.ഇത്തവണ ആദ്യമായാണ് ഐ ടി മേള സന്കടിപ്പിക്കുന്നത്.
ജേതാക്കള്‍:
മലയാളം ടൈപ്പിംഗ് : അബ്ദുല്‍ ഹഫീല്‍ എം പി VIIstd(Inspire award ജേതാവ്)
ഡിജിറ്റല്‍ പെയിന്റിംഗ് : സിനാന്‍.ബി VI std
ഐ .ടി. Quiz :നിസാം കുനിപ്പരമ്പില്‍ VI std
വിജയികള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍......
Wednesday, November 24, 2010
Wednesday, November 17, 2010
Rouf Pamburuthi-Song
Song Title: Kannolam Kananum(Film:Plus Two)
Click here to download this song.
Singer : Rouf Pamburuthi
Click here to download this song.
Sunday, November 14, 2010
ഫ്രീ ....ഓൺലി ഫോർ യൂ........ഡിയർ.....
പണമെന്ന് കേട്ടാല്‍, അത്‌വരെ പഠിച്ചതും പറഞ്ഞതുമായ എല്ല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും മറക്കുക എന്നത് മനുഷ്യസ്വഭാവത്തിന്റെ വിശേഷണമാണോ?.
നൈജീരിയായിലെ, ബിസിനസ്സുകാരനായിരുന്നു എന്റെ പിതാവെന്നും, എന്റെ പിതാവിനെ ചിലര്‍ കൊന്നുവെന്നും, പിതാവിന്റെ പേരിലുള്ള കോടികണക്കിന് വരുന്ന പണം, നിങ്ങളുടെ രാജ്യത്തിലേക്ക് മാറ്റണം, അവിടെ എനിക്ക് ബിസിനസ്സ് ചെയ്യണം, എന്നെ നിങ്ങള്‍ സഹായിക്കണം. കോടികള്‍ നിങ്ങളുടെ പേരില്‍ കൈമാറ്റം ചെയ്യുന്നതിന് മാത്രം, നിങ്ങള്‍ക്ക് കോടികള്‍ ലഭിക്കും.ഇങ്ങനെയുള്ള സന്ദേശങ്ങള്‍, പണത്തിന് വേണ്ടി അലയുന്നവന്റെ കൈയില്‍കിട്ടിയാല്‍ ഉടനെ, ബാങ്ക് വിവരങ്ങളും, അവര്‍ ചോദിക്കുന്ന ഫീസും അയക്കുകയായി. പലതും പറഞ്ഞ്, പലതവണ അവര്‍ നിങ്ങളുടെ കാശ് പോക്കറ്റിലാക്കുന്നു. അവര്‍ കാശ്‌കാരാവുന്നു.
മറ്റോരു തട്ടിപ്പ്, ഇറാക്കില്‍ മിലിട്ടറി കോണ്‍ട്രാക്ക്റ്റുള്ള ആളുകളുടെ പേരിലാണ്. സദാമിന്റെ കോടികള്‍ അവര്‍ കണ്ടെടുത്തു. അത് മറ്റോരു രാജ്യത്തേക്ക് മാറ്റണം. അതിന് സഹായം വേണം.മറ്റോന്ന്, പിതാവിന്റെ അഗ്രഹപ്രകാരം, പിതാവിന്റെ സ്വത്തുകള്‍ എന്റെ നാട്ടില്‍ അനാധാലയങ്ങളും പള്ളികളും തൂടങ്ങുവാന്‍ അഗ്രഹിക്കുന്നുവെന്നാണ്.എത്രയോക്കെ പറഞാലും, എന്തോക്കെ പഠിച്ചാലും മലയാളികള്‍ പണമെന്ന് കേട്ടാല്‍ വീണൂ. മൂക്കും കുത്തി. അതിന്റെ ഉത്തമോദാഹരണമാണ് നാം കണ്ടത്. 40 ലക്ഷം രൂപയോളം, ഇത്തരം തട്ടിപ്പ് വിരാന്മര്‍ക്ക് കൊടുക്കുവാന്‍ മാത്രം വിഡ്ഡിയായോ മലയാളി? മറ്റോരു ചേച്ചി, ടിവിയിലൂടെ കരയുന്നത് കേട്ടു. കഷ്ടം.പാസ്പോര്‍ട്ടിന്റെയും, ബാങ്കിന്റെയും വിലപ്പെട്ട രേഖകള്‍ നൈജീരിയന്‍ ഫ്രോഡിന് അയച്ച്‌കൊടുത്ത് കരയുന്നവരെയോര്‍ത്ത് സഹതാപം തോന്നുന്നു.ഇന്ന്, മറ്റോരു തട്ടിപ്പ് രംഗത്തുണ്ട്. മൊബൈലിലൂടെ.എറ്റവും വലിയ വിരോധഭാസം, ഈ തട്ടിപ്പിനിരയാവര്‍ മുഴുവന്‍, അഭ്യസ്ഥവിദ്യരാണ് എന്നതാണ്.ചിട്ടിയുടെ പേരില്‍, ബാങ്കിന്റെ പേരില്‍, അങ്ങനെ അങ്ങനെ നൂറ് കണക്കിന് തട്ടിപ്പുകള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍, അമളിപറ്റിയവര്‍, വീണ്ടും എന്നെ പറ്റിക്കൂ എന്ന് പറഞ്ഞ് കാത്തിരിക്കുന്ന നമ്മുടെ നാട്ടില്‍, ഇനിയും പുതിയ തട്ടിപ്പുകള്‍ വരും, വളരും.ഒരു കാര്യം ഓര്‍ക്കുക.
ഒന്നും ഫ്രീയല്ല, ഫ്രീയുള്ളത് ഫ്രീ എന്ന വാക്ക് മാത്രമാണ് ഫ്രീ.

Thursday, November 11, 2010
അവസാനിക്കാത്ത ക്രൂരതകള്‍
Children of Gaza
BAFTA-winning filmmaker Jezza Neumann follows the lives of three children for over a yearMonday, November 8, 2010
Home Made Song
വി.കെ.ജാഫര്‍ പാമ്പുരുത്തി ആലപിച്ച നേരം വെളുക്കും നേരം എന്ന ഗാനം.
ഇ ഗാനം ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Friday, November 5, 2010
വെബ് 2.0 പാമ്പുരുത്തി.
പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു കൊച്ചു ദ്വീപാണ് പാമ്പുരുത്തി.തൊട്ടടുത്ത മറ്റുപ്രദേശങ്ങളെക്കാള്‍ ഒരുപാടു പ്രത്യേകതകള്‍ പാമ്പുരുത്തിക്കുണ്ട്.പല രംഗത്തും പാമ്പുരുത്തി പ്രശസ്തമാണ്.വെബ് 2.0 യും കടന്നു അതിവേകം മുന്നോട്ടു കുതിക്കുന്ന ഈ ഉത്തരാധുനിക ഐ.ടി.യുഗത്തില്‍ പാമ്പുരുത്തി യുടെ പങ്കാളിത്തം ഉറപ്പുവരുതുവനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരു വെബ് സൈറ്റ് ആദ്യമായി 2005 ല്‍ തുടക്കം കുരിക്കുന്നത്.ഇന്ന് ആതിനെ അടുത്ത ഘട്ടത്തി ലേക്ക് ഉയര്‍ത്തേണ്ട സമയം ആയിരിക്കുന്നു.ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ നിന്നും ഉടലെടുത്ത ആശയം ഐ ടി രംഗത്തെ അല്‍പജ്ഞാനവുമായാണ് തുടങ്ങിയത്.എന്നാല്‍ ഇന്ന് നമുക്ക് ഐ.ടി.രംഗത്ത് Professional Expertise ഉണ്ട്.നമ്മുടെ നാട്ടിലും ഐ ടി സാക്ഷരതയില്‍ വലിയൊരു മുന്നേറ്റം ഇക്കാലതുണ്ടായി എന്നത് ഇതിന്റെ പ്രസക്തിയെ വര്‍ധിപ്പിക്കുന്നു.നമ്മുടെ നാട്ടിലും വിദേശത്തുമായി അധിവസിക്കുന്നവരുടെ ഒരു collaborative platform ആക്കി നമ്മുടെ സൈറ്റ്‌നെ മാറ്റിയെടുക്കുക എന്നതാണ് ഇപ്പോഴത്തെ ലക്‌ഷ്യം.
അതിന്‍റെ ഭാഗമായി സൈറ്റിന്റെ ലേയൌട്ട് മുതല്‍ മാറ്റങ്ങള്‍ വരുത്തി പുത്തന്‍ രൂപത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.പാമ്പുരുത്തി യുടെ സാംസ്കാരിക രംഗത്ത് മാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കേണ്ട പല ബുദ്ധി കേന്ദ്രങ്ങളും വിദേശ രാജ്യങ്ങളില്‍ ആയതു കൊണ്ട് തന്നെ അവര്‍ക്ക് പല കാര്യങ്ങളിലും ഇടപെടാന്‍ പറ്റുന്നില്ല.അതിനു പരിഹാരമായ് സാംസ്‌കാരിക ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിക്കൊണ്ട് ഒരു ഡിസ്കഷന്‍ ഫോറം ഉടന്‍ തന്നെ സൈറ്റില്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നുണ്ട്.നാട്ടില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ അറിയിക്കാനുള്ള ഒരു ലിങ്കും ഉള്പെടുതുന്നുണ്ട്.
ഇതിന്റെയൊക്കെ വിജയം ആക്ടീവായി ഇടപെടുന്ന മെമ്പര്‍മാര്‍ ഉണ്ടാവുക എന്നതിലാണ്.നാട്ടിലെ മുഴുവന്‍ പേരെയും ഇതിന്റെ ഭാഗമാക്കാന്‍ ഒരു കാമ്പയിന്‍ തുടങ്ങണം.ഫെയ്സ്ബൂക്, ഓര്‍ക്കുട്ട് ,ട്വിറ്റെര്‍,വിക്കിപീഡിയ തുടങ്ങി എല്ലാ ഓണ്‍ലൈന്‍ സങ്കേതങ്ങളും ഉപയോഗപ്പെടുത്തി കൂടുതല്‍ പേരെ സൈറ്റിന്റെ ഭാഗമാക്കാന്‍ എല്ലാവരും ശ്രമിക്കണം.
നിങ്ങളുടെ എല്ലാവരുടെയും വിലപ്പെട്ട ഉപദേശ നിര്‍ദേശങ്ങള്‍ അറിയിക്കുക.ഇതുവരെ നല്‍കിയ എല്ലാ വിധ പിന്തുണക്കും നന്ദി.
Labels:
gods own contry,
green island,
island,
kannur,
kerala,
pamburuthi,
പാമ്പുരുത്തി
Thursday, November 4, 2010
Monday, November 1, 2010
Subscribe to:
Posts (Atom)