Sunday, November 14, 2010

ഫ്രീ ....ഓൺലി ഫോർ യൂ........ഡിയർ.....

പണമെന്ന് കേട്ടാല്‍, അത്‌വരെ പഠിച്ചതും പറഞ്ഞതുമായ എല്ല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും മറക്കുക എന്നത് മനുഷ്യസ്വഭാവത്തിന്റെ വിശേഷണമാണോ?.
നൈജീരിയായിലെ, ബിസിനസ്സുകാരനായിരുന്നു എന്റെ പിതാവെന്നും, എന്റെ പിതാവിനെ ചിലര്‍ കൊന്നുവെന്നും, പിതാവിന്റെ പേരിലുള്ള കോടികണക്കിന് വരുന്ന പണം, നിങ്ങളുടെ രാജ്യത്തിലേക്ക് മാറ്റണം, അവിടെ എനിക്ക് ബിസിനസ്സ് ചെയ്യണം, എന്നെ നിങ്ങള്‍ സഹായിക്കണം. കോടികള്‍ നിങ്ങളുടെ പേരില്‍ കൈമാറ്റം ചെയ്യുന്നതിന് മാത്രം, നിങ്ങള്‍ക്ക് കോടികള്‍ ലഭിക്കും.ഇങ്ങനെയുള്ള സന്ദേശങ്ങള്‍, പണത്തിന് വേണ്ടി അലയുന്നവന്റെ കൈയില്‍കിട്ടിയാല്‍ ഉടനെ, ബാങ്ക്‌ വിവരങ്ങളും, അവര്‍ ചോദിക്കുന്ന ഫീസും അയക്കുകയായി. പലതും പറഞ്ഞ്, പലതവണ അവര്‍ നിങ്ങളുടെ കാശ് പോക്കറ്റിലാക്കുന്നു. അവര്‍ കാശ്‌കാരാവുന്നു.
മറ്റോരു തട്ടിപ്പ്, ഇറാക്കില്‍ മിലിട്ടറി കോണ്‍‌ട്രാക്ക്റ്റുള്ള ആളുകളുടെ പേരിലാണ്. സദാമിന്റെ കോടികള്‍ അവര്‍ കണ്ടെടുത്തു. അത് മറ്റോരു രാജ്യത്തേക്ക് മാറ്റണം. അതിന് സഹായം വേണം.മറ്റോന്ന്, പിതാവിന്റെ അഗ്രഹപ്രകാരം, പിതാവിന്റെ സ്വത്തുകള്‍ എന്റെ നാട്ടില്‍ അനാധാലയങ്ങളും പള്ളികളും തൂടങ്ങുവാന്‍ അഗ്രഹിക്കുന്നുവെന്നാണ്.എത്രയോക്കെ പറഞാലും, എന്തോക്കെ പഠിച്ചാലും മലയാളികള്‍ പണമെന്ന് കേട്ടാല്‍ വീണൂ. മൂക്കും കുത്തി. അതിന്റെ ഉത്തമോദാഹരണമാണ് നാം കണ്ടത്. 40 ലക്ഷം രൂപയോളം, ഇത്തരം തട്ടിപ്പ് വിരാന്മര്‍ക്ക് കൊടുക്കുവാന്‍ മാത്രം വിഡ്ഡിയായോ മലയാളി? മറ്റോരു ചേച്ചി, ടിവിയിലൂടെ കരയുന്നത് കേട്ടു. കഷ്ടം.പാസ്പോര്‍ട്ടിന്റെയും, ബാങ്കിന്റെയും വിലപ്പെട്ട രേഖകള്‍ നൈജീരിയന്‍ ഫ്രോഡിന് അയച്ച്‌കൊടുത്ത് കരയുന്നവരെയോര്‍ത്ത് സഹതാപം തോന്നുന്നു.ഇന്ന്, മറ്റോരു തട്ടിപ്പ് രംഗത്തുണ്ട്. മൊബൈലിലൂടെ.എറ്റവും വലിയ വിരോധഭാസം, ഈ തട്ടിപ്പിനിരയാവര്‍ മുഴുവന്‍, അഭ്യസ്ഥവിദ്യരാണ് എന്നതാണ്.ചിട്ടിയുടെ പേരില്‍, ബാങ്കിന്റെ പേരില്‍, അങ്ങനെ അങ്ങനെ നൂറ് കണക്കിന് തട്ടിപ്പുകള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍, അമളിപറ്റിയവര്‍, വീണ്ടും എന്നെ പറ്റിക്കൂ എന്ന് പറഞ്ഞ് കാത്തിരിക്കുന്ന നമ്മുടെ നാട്ടില്‍, ഇനിയും പുതിയ തട്ടിപ്പുകള്‍ വരും, വളരും.ഒരു കാര്യം ഓര്‍ക്കുക.
ഒന്നും ഫ്രീയല്ല, ഫ്രീയുള്ളത് ഫ്രീ എന്ന വാക്ക് മാത്രമാണ് ഫ്രീ.

1 comment:

  1. ബ്ലോഗ്‌ കണ്ടപ്പോള്‍ അടുക്കും ചിട്ടയും തോന്നിയില്ല...........ഇതൊരു കുറ്റമല്ല...... ശ്രേമിച്ചാല്‍ മികച്ചതാക്കാം ........

    ReplyDelete